പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ കടന്നു കളഞ്ഞു. തമിഴ്നാട്ടിലെ പഴനിയിൽ നിന്ന് എത്തിയതിനെ തുടർന്നാണ് ഇയാളെ ക്വാറന്റീനിലാക്കിയത്. എറണാകുളം കടവന്ത്ര സ്വദേശിയാണ്. പുലർച്ചെ 1 മണിയോടെ ആശുപത്രിയിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
3 ദിവ സം മുമ്പാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. സ്രവ പരിശോധനാ ഫലം വരാനിരിക്കെയാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പ് പാലക്കാട് ലോറി ഡ്രൈവർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.