കൊവിഡ് ഇംപാക്ട്ട്: പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ബുള്ളറ്റ് റൈഡ് ആരാധകരുടെ ഇഷ്ട ബ്രാന്‍ഡ് ആയ റോയല്‍ എന്‍ഫീല്‍ഡിനെയും കൊവിഡ് പ്രതിസന്ധി ബാധിക്കുന്നു. ചെലവ് ചുരുക്കല്‍  നടപടിയുടെ ഭാഗമായി പല പ്രാദേശിക ഓഫീസുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 

ഒരു ഡസനോളം പ്രാദേശിക ഓഫീസുകൾ അടച്ചുപൂട്ടാനാണ് കമ്പനിയു‌ടെ ആലോചന. ജീവനക്കാർക്ക് നൽകിയ ആഭ്യന്തര സർക്കുലറിലൂ‌ടെയാണ് തീരുമാനം കമ്പനി പുറത്തുവിട്ടതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഗുഡ്ഗാവ്, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ത്സാര്‍ഖണ്ഡ്, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ ഓഫീസുകള്‍ ആണ് ഉടന്‍ അടച്ചുപൂട്ടുന്നത്. അതേ സമയം ഷോറൂമുകള്‍ പൂട്ടുമെങ്കിലും പ്രാദേശിക ഡെലിവറി, സര്‍വീസ്, അപ്പാരല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പോലെ ജോലി ക്രമീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. 

ബ്രിട്ടീഷ്‌ കമ്പനി ആയ റോയൽ എൻഫീൽഡ് നിർമിച്ച 4-സ്ട്രോക്, സിംഗിൾ സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്. 1971-ൽ റോയൽ എൻഫീൽഡ് കമ്പനി നിലച്ചു, ഇപ്പോൾ ഈ ബ്രിട്ടീഷ്‌ കമ്പനിയുടെ പിന്തുടർച്ചക്കാർ ആയ റോയൽ എൻഫീൽഡ് മോട്ടോർസ് ( ചെന്നൈ, ഇന്ത്യ) ആണ് ഈ മോട്ടോർ സൈക്കിൾ നിർമ്മിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 1 year ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More