രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. അതോടെ, ഡൽഹിയിൽ പുതിയ വില പെട്രോൾ – 76 രൂപ 26 പൈസ, ഡീസൽ – 74 രൂപ 62 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില.

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ. 

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധ ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ജൂൺ ആറിന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല.

Contact the author

News Desk

Recent Posts

National Desk 15 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 22 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More