കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. നിർമല മാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണാണ് മരിച്ചത്. സ്വന്തം ഫാക്ടറിക്ക് ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്ക് ജപ്തിഭീഷണിയെ തുടർന്നാണ് സൈമൺ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബാങ്കിൽ നാല് കോടി രൂപയുടെ കടം ഇയാൾക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഏതാനും വർഷമായി ഫാക്ടറി പ്രവർത്തിക്കുന്നില്ല. ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചരിുന്നു. എത്രയും പെട്ടെന്ന് കടബാധ്യതകൾ തീർക്കണമെന്ന് ബാങ്ക് സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് പോയി. രാവിലെയാണ് ഫാക്ടറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More