വിദ്യാർത്ഥിയുടെ ആത്മഹത്യ: കോളേജിന് ​ഗുരുതര വീഴചയെന്ന് വിസി; പ്രിൻസിപ്പലിനെ പരീക്ഷാ ചുമതലകളിൽ നിന്ന് മാറ്റി.

പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് പാലയിൽ വിദ്യാർത്ഥിയായ അഞ്ജു ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിവിഎം കോളേജിന് ​ഗുരുതര വീഴ്ച പറ്റിയെന്ന് എംജി സർവകലാശാല വൈസ് ചാൻസിലർ. മരണത്തെ കുറിച്ച് എംജി സർവകലാശാല നിയോ​ഗിച്ച അന്വേഷണ സമിതി ഇടക്കാല റിപ്പോർട്ട് പ്രകാരം കോളേജ് പ്രിൻസപ്പലിനെ പരീക്ഷ ചുമതലകളിൽ നിന്ന് മാറ്റി. അ‍ഞ്ജു കോപ്പിയടിച്ചെന്ന് കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതി വാങ്ങാത്തത് വീഴ്ചയാണ്. കോപ്പി പിടിച്ച ശേഷം 32 മിനുട്ട് ക്ലാസിൽ ഇരുത്തിയത് വിദ്യാർത്ഥിയെ മാനസികമായി തളർത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  പെൺകുട്ടിയുടെ ഹാൾടിക്കറ്റും സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചത് ​ഗുരുതരമായ ചട്ടലംഘനമാണ്.  സർവകലാശാലയുടെ അധികാര പരിധിയിലുള്ള സിസിടിവ് ​ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ കോളേജിന് അധികാരമില്ലെന്ന് വിസി വ്യക്തമാക്കി.  കൂടുതൽ അന്വേഷണത്തിന് ശേഷം അന്വേഷണ സമിതി സർവകലാശാലക്ക് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.  സിൻഡിക്കേറ്റ് അം​ഗം എംസി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതിയാണ്  വിഷയം അന്വേഷിക്കുന്നത്.

അന്വേഷണ സമിതി കഴിഞ്ഞ ദിവസമാണ് കോളേജിലെത്തി തെളിവെടുത്തത്. സഹപാഠികൾ അധ്യാപകർ ക്ലാസിൽ പരീക്ഷ ഡ്യൂട്ടിയിലുള്ളവർ എന്നിവരിൽ നിന്ന് സംഘം മൊഴിയെടുത്തു.കോപ്പിയടിച്ചതിന് കോളേജ് ഹാജരാക്കിയ തെളിവുകളും പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളും സമിതി പരിശോധിച്ചു. വിദ്യാർത്ഥി പരീക്ഷയെഴുതിയ കോളേജ് അധികൃതരക്കെതിരെ അഞ്ജുവിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർവകലാശാല അന്വേഷണ സമിതിയെ നിയമിച്ചത്.   

അഞ്ജു  മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.   കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ മറ്റ് പരുക്കുകൾ ഇല്ല. അ‍ഞ്ജു പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നി​ഗമനത്തിലാണ് പൊലീസ്.

പാല മീനച്ചിലാറ്റിൽ കാണായതായ  മൂന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥി അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴചയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ ബാ​ഗ് കണ്ടെത്തിയ ചേർപ്പുങ്കൽ പാലത്തിന് 3 കിലോമീറ്റർ ആകലെ ചെക്ക് ഡാമിന് സമീപത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. ചേർപ്പുങ്കൽ ബിവിഎം കോളേജിൽ  പരീക്ഷിക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അഞ്ജുവിനെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. അ‍ഞ്ജു ഹാൾടിക്കറ്റിൽ ചില ഉത്തര സൂചനകൾ എഴുതിച്ചേർത്തിരുന്നു എന്ന് ആരോപിച്ചാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി പുറത്താക്കിയത്. ഈ മനോവിഷമത്തിൽ പെൺകുട്ടി കോളേജിന് സമീപമുള്ള ചേർപ്പുങ്കൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ  അഞ്ജുവിനെ ശനിയാഴ്ചയാണ് കാണാതായത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More