ഡല്‍ഹി: ബിജെപിയിലേക്ക് കാലുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി സിന്ധ്യക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഇന്ന് ഡല്‍ഹിയില്‍ സാകേതിലുള്ള സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് നടത്തിയ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയായിരുന്നു.
രാജസ്ഥാനില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ അതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് രോഗ ബാധിതനായത്. അടുത്തകാലത്ത് മദ്ധ്യപ്രദേശ് കോണ്‍ഗ്രസ്സിനെ പിളര്‍ത്തി 22 എംഎല്‍എ മാര്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറിയ സിന്ധ്യ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് മറുകണ്ടം ചാടിയത്.