കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് . കൊവിഡ് ലക്ഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അസുഖം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച കേന്ദ്രസർക്കാരിലെ ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ്. ഇയാൾക്ക് അസുഖം പകർന്നതിന്റെ ഉറവിടം വ്യക്തമല്ല. അജയ് കുമാറുമാർ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയോ എന്ന് അന്വേഷിക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് വീടുകളിൽനിന്ന് ജോലിചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവയും, നിതി ആയോഗ് അംഗം വിനോദ് പോളും വീടുകളിൽ നിരീക്ഷണത്തിലാണ്. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇരുവരും സ്വയം നിരീക്ഷണത്തിൽപോയത്.