കാസര്‍ഗോഡ്: ഇതര സംസ്ഥാനത്തു നിന്നെത്തിയ രോഗിയുടെ ശ്രവ പരിശോധന നടത്തുന്നതിനിടയില്‍ രോഗി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് കാസര്‍ഗോട്ടെ വനിതാ ഡോക്ടര്‍ക്ക് കൊവിഡ് -19 ബാധിച്ചത്. ഡോക്ടര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത് എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ പരിശോധിക്കുന്നതിനിടയിലാണ് രോഗി ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് ന്നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ക്കും സ്രവപരിശോധന നടത്തിയ രോഗിക്കും കൊവിഡ് -19 സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജനറല്‍ ആശുപത്രിയില്‍ രണ്ടു മാസത്തോളമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീബ്വനക്കാരില്‍ പലരും ക്വാരന്റ്റ്റൈനിലയി.