പ്രളയ ഫണ്ട് തട്ടിപ്പ് കേസ് കളക്ട്രറ്റ് ജീവനക്കാരിലേക്ക്

എറണാകുളത്ത് സിപിഎം നേതാക്കൾ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കളക്ട്രറ്റ് ജീവനക്കാരിലേക്ക്. ഒന്നാം പ്രതി വിഷ്ണു പ്രസാദിന് കളക്ട്രേറ്റ് ജീവനക്കാരിൽ നിന്ന് സഹായം ലഭിച്ചതായാണ് സൂചന. ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഉദ്യോ​ഗസ്ഥരുടെ പിന്തുണയില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.

പ്രളയഫണ്ടിൽ ആദ്യ ഘട്ടത്തിൽ 24 ലക്ഷ രൂപയുടെയും പീന്നീട് 76 ലക്ഷം രൂപയുടെയും തട്ടിപ്പാണ് കണ്ടെത്തിയത്. വ്യാജ രസീതികൾ തയ്യാറാക്കിയാണ് പ്രാദേശിക സിപിഎം നേതാക്കൾ 24 ലക്ഷം രൂപയോളം തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ 11 ജീവനക്കാർക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്നായിരിക്കും അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുക.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More