''സ്പര്‍ശനവിമുഖമായ കാലത്തെ സംഘംചേരലുകള്‍''- വെബിനാറില്‍ ഇന്ന് പി.കെ. സാജന്‍

'കൊവിഡ്‌ -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട്‌ ഫോര്‍ സോഷ്യല്‍ ആന്‍റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് ''സ്പര്‍ശന വിമുഖമായ കാലത്തെ സംഘം ചേരലുകള്‍''- എന്നാ വിഷയത്തില്‍ പി.കെ. സാജന്‍ (കമ്മ്യുണിക്കേഷന്‍ കണ്‍സള്‍ട്ടന്‍റ്, മീഡിയ റിസര്‍ച്ചര്‍, ചെന്നൈ) സംസാരിക്കുന്നു.

മാധ്യമ പ്രവര്‍ത്തകനും മാസ്സ് കമ്മ്യുണിക്കേഷന്‍ അദ്ധ്യാപനു ( മണിപ്പാല്‍ യുനിവേഴ്സിറ്റി) മായിരുന്ന പി.കെ. സാജന്‍  കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി കോര്‍പ്പറേറ്റ് കമ്മ്യുണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഫോസിസ്, ഏച്ച്. പി എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സാജന്‍ ഇപ്പോള്‍ 'വെരൈസണി'ലാണ് ജോലി ചെയ്യുന്നത്. മീഡിയ പഠന മേഖലയില്‍ നിരവധി ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക. മെയ്‌ 24 ന് ആരംഭിച്ച വെബിനാറില്‍  പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്,  ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന്‍ ഗുരിക്കള്‍, ഡോ. വി.എന്‍. ജയചന്ദ്രന്‍ എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്.  ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More