ഡല്‍ഹി: ഈ മാസം (ജൂണ്‍)19 ന് രാജ്യത്തെ 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് പ്രകൃയ കൊവിഡ് വ്യാപനത്തെ തുടന്നു മാറ്റിവെക്കുകയായിരുന്നു. ലോക്ക് ഡൌണ്‍ ഇളവുകള്‍ ഉദാരമാക്കിയതോടെയാണിപ്പോള് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചത്.
രാജസ്ഥാന് -3, മധ്യപ്രദേശ് -3, ജാര്‍ഖണ്ട് - 2, മണിപ്പൂര്‍ -1, മേഘാലയ -1, ഗുജറാത്ത് - 4, ആന്ധ്രാപ്രദേശ് - 4 എന്നിങ്ങനെ 7 സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ത്വരിതപ്പെടുത്താന്‍ അതത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി.