ഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങളോട് തുറന്നു പറയേണ്ട ബാദ്ധ്യത പ്രധാനമന്ത്രിക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു. നേപ്പാള്‍ ഇന്ത്യയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കുകയാണ്. പ്രധാനമന്ത്രി തിരിച്ച് എന്തുകൊണ്ട് ചൈനയേയും നേപ്പാളിനെയും നോക്കുന്നില്ല എന്നും സിബല്‍ ചോദിച്ചു.
കൊവിഡ് മഹാമാരിയെ തടുക്കാന്‍ ''ബാഹുബലി'' പ്രധാനമന്ത്രിക്കും കഴിഞ്ഞില്ലെന്നു നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം ഗ്രാമങ്ങളിലെത്താനുള്ള തത്രപ്പാടിനിടെ നിരവധി പേര് വഴിയില്‍ മരിച്ചുവീണു. കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. മനുഷ്യരെ വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൊവിഡ് ഭീഷണിയോടെ കേന്ദ്ര സര്‍ക്കാരിന് നിര്‍ത്തിവേക്കേണ്ടി വന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.