ലോക്ക് ഡൌണ്‍ ജൂണ്‍ 30 വരെ തുടരും, പലഘട്ടങ്ങളായി നിയന്ത്രണത്തില്‍ ഇളവ് നല്‍കും

ഡല്‍ഹി: രാജ്യത്തെ ലോക്ക് ഡൌണ്‍ അഞ്ചാം ഘട്ടം ജൂണ്‍ 30 വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കണ്ടെയ്ന്‍മെന്‍റ് സൊണുകളില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം ഉണ്ടാവുക. ബാക്കിയിടങ്ങളില്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. എല്ലാ സ്ഥലങ്ങളിലും രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള യാത്രാ കര്‍ഫ്യു കര്‍ശനമായും തുടരും. 

മൂന്നു ഘട്ടങ്ങളായാണ് ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ജൂണ്‍ 8 ന് ആദ്യഘട്ടം അവസാനിക്കുമ്പോള്‍ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ഷോപ്പിംങ്ങ് മാളുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ആ സമയത്ത് പുറപ്പെടുവിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട ആലോചന രണ്ടാം ഘട്ടത്തിലാണ് നടക്കുക. സാഹചര്യങ്ങള്‍ വിലയിരുത്തി, രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളുമായാലോചിച്ച് അടുത്തമാസം ആദ്യത്തോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രാജ്യാന്തര യാത്രാ വിലക്കും, മദ്യശാലകള്‍, ബാറുകള്‍,തിയേറ്ററുകള്‍, മറ്റ് വിവിധ തരം പരിശീലന കൂട്ടായ്മകള്‍, വിനോദ സഞ്ചാര മേഖല, പൊതു ഒത്തുചേരലുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണവും വിലക്കും മൂന്നാം ഘട്ടത്തില്‍ പിന്‍വലിക്കാനാണ് തീരുമാനം. എല്ലാ ഘട്ടങ്ങളും സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചതിനു ശേഷമായിരിക്കും നടപ്പിലാക്കുക. എന്നാല്‍ ആദ്യ ഘട്ട ലോക്ക് ഡൌണ്‍ കാലയളവ് പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More