കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിന്റെ നില അതീവ ഗുരതരം. പുനലൂർ സ്വദേശിയായ ഇവർ ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നഴ്സ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
മുറിയിൽ ഒറ്റക്കായ സമയത്തായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവർത്തകർ എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ജീവൻ നിലനിർത്താനുള്ള തീവ്രശ്രമത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.