കൊച്ചി: ന്യുനമര്‍ദ്ദ സാധ്യതാ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച ആര്‍ദ്ധരാത്രി മുതല്‍ കേരളത്തില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം. ഇതിനു പുറമേ തീര ദേശത്തും കടലിലും മത്സ്യ ബന്ധനം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്.
അറബിക്കടലില്‍ ഇരട്ട ന്യുനമര്‍ദ്ദ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ വ്യാഴാഴ്ച്ചക്ക് മുന്‍പ് കരയണയണം. അതെല്ലെങ്കില്‍ മറ്റേതെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.