കൊവിഡിന്റെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍ ഭരണപരാജയം മറച്ചുവെക്കുന്നു - ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ്‌ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. കാര്‍ഷിക വ്യാവസായിക മേഖലകളിലാകെ ഈ സര്‍ക്കാര്‍ വമ്പിച്ച  പരാജയ ത്തിലാണ്. കൊവിഡ് ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി അഴിമതിയും ധൂര്‍ത്തും മറച്ചുവെക്കാനാണ് ശ്രമം. എന്നാല്‍ കൊവിഡിനെതിരായ വിജയം ഈ നാട്ടിലെ ജനങ്ങളുടെയാകെ വിജയമാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പിലെയും റവന്യു, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാമ്പത്തിക സര്‍വേ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. കാര്‍ഷിക മേഖലയില്‍  2017-18 സാമ്പത്തിക വര്‍ഷത്തില്‍  രേഖപ്പെടുത്തിയ 1.7% വളര്‍ച്ച കുത്തനെയിടിഞ്ഞു.  2018 -19 ല്‍ ഇത് വെറും 0.2% മാത്രമാണ്. ഈ സര്‍ക്കാരിന് ഇനി ശേഷിക്കുന്നത് വെറും ഒരു  വര്‍ഷം മാത്രമാണ്. ഈ അവസാന ഘട്ടത്തിലും നവ കേരളത്തിനായുള്ള പ്രതിജ്ഞ പുതുക്കാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ വര്‍ഷം തീരും വരെ അത് മാത്രമേ സംഭവിക്കൂ എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More