ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

മൊഹാലി: മൂന്നു തവണ രാജ്യത്തിന്‌ ഹോക്കിയില്‍ ഒളിമ്പിക്സ് മെഡല്‍ നേടിത്തന്ന ഇതിഹാസ താരം ബല്‍ബീര്‍ സിംഗ് സീനിയര്‍ മൊഹാലിയില്‍ അന്തരിച്ചു. ഇന്ന് കാലത്ത് ആറുമണിയോടെയായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ സിംഗ് സീനിയര്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വെന്‍റിലേറ്ററായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തുടര്‍ച്ചയായി 1948, 1952, 1956 ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ ഹോക്കിടീമില്‍ അംഗവും നായകനുമായിരുന്നു ബല്‍ബീര്‍ സിംഗ്. 1952-ല്‍ നടന്ന ഹെല്‍സിങ്കി ഒളിമ്പിക്സ് ഫൈനലില്‍ അഞ്ചു ഗോള്‍ നേടിയ ബല്‍ബീര്‍ സിങ്ങിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗോളടിച്ചതിനുള്ള റെക്കോര്‍ഡ്. അത് ഇത് വരെ ഭേടിക്കപ്പെട്ടിട്ടില്ല.

പരിശീലകനായും ഹോക്കി സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട് ഈ ഇതിഹാസ താരം. 1971 ലെ ലോകക്കപ്പ് നേടിയത് ബല്‍ബീര്‍ സിംഗ് പരിശീലകനായ ഇന്ത്യന്‍ ടീമാണ്. 

നിരവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ബല്‍ബീര്‍ സിങ്ങിനെ തേടിയെത്തി. 1957-ല്‍ ത്തന്നെ പത്മശ്രീ പുരസ്ക്കാരം നേടിയ ബല്‍ബീര്‍ സിങ്ങിന് ധ്യാന്‍ ചന്ദ് പുരസ്ക്കാരവും നേടിയിട്ടുണ്ട്. 2012-ല്‍ ലോകത്തെ ഏറ്റവും മികച്ച പതിനാറ് ഒളിമ്പ്യന്‍മാരിലൊരാളായി ലണ്ടന്‍ ഒളിമ്പിക്സ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. സ്വതന്ത്ര ഇന്ത്യയിലെ കായിക രംഗത്തെ വെള്ളിനക്ഷത്രമായി പരിലസിച്ച ബല്‍ബീര്‍ സിംഗ് സീനിയര്‍ ആണ് 1982 ലെ ഏഷ്യാഡ് ദീപശിഖ തെളിയിച്ചത്. ഇതേ വര്ഷം തന്നെ നൂറ്റാണ്ടിലെ മികച്ച ഇന്ത്യന്‍ കായിക താരമായി പാട്രിയറ്റ് ദിനപത്രം ബല്‍ബീര്‍ സിങ്ങിനെ തിരഞ്ഞെടുത്തു.

കുടുംബ സമേതം കനേഡിയന്‍ പൌരത്വമെടുത്ത ബല്‍ബീര്‍ സിംഗ് സീനിയര്‍ കുറെക്കാലമായി കാനഡയിലായിരുന്നു താമസം.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More