തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ന് പ്രഖ്യാപിച്ച 18 ഉള്‍പ്പെടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 55 ആയി. കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍, കോടോം കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വെള്ളിനേഴി, അമ്പലത്തറ, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോട്ടയം ജില്ലയിലെ മീനടം, വെള്ളാവൂര്‍ എന്നീ പ്രദേശങ്ങളെയാണ് ഇന്ന് പുതുതായി ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ പെടുത്തിയത്.
ഇന്ന് കൊവിഡ് -19 സ്ഥിരീകരിച്ച 53 പേരില്‍ 18 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും 29 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 5 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.