കണ്ണൂരിലേത് സാമൂഹ്യവ്യാപനമല്ല, സംസ്ഥാനത്ത് രോഗികള്‍ കൂടും - ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സാമൂഹ്യ വ്യാപനത്തിനെതിരെ സംസ്ഥാനത്ത് കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും കണ്ണൂരില്‍ 4 പേരില്‍ കൊവിഡ്‌-19 സ്ഥിരീകരിച്ചത് സാമൂഹ്യ വ്യാപനമല്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുനിന്നു ധാരാളം പേര്‍ എത്തുകയാണ്. സ്വാഭാവികമായും രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കാന്‍ തന്നെയാണ് പോകുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയാതെ സംഘടനകളും വ്യക്തികളും പുറമേ നിന്ന് ആളുകളെ കൊണ്ടുവരാന്‍ പാടില്ല. അങ്ങനെ കൊണ്ടുവന്നാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ കഴിയാതെ കാര്യങ്ങളുടെ നിയന്ത്രണം കൈവിട്ടുപോകുമെന്ന് എല്ലാവരും മനസ്സിലാക്കണം. ഇത്തരത്തില്‍ ഇടപെടലുണ്ടായാല്‍ നിയമപരമായി നേരിടേണ്ടി വരുമെന്നും മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു.

സര്‍ക്കാര്‍ വിപുലമായ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തെ നേരിടാന്‍ പ്ലാന്‍ എയും ബിയും സിയും സജ്ജമാണ്. എന്നാല്‍  ജനങ്ങള്‍ സ്വമേധയാ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More