കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് -19 രോഗികൂടി മരണപ്പെട്ടു. വയനാട് സ്വദേശിയായ ആമിനയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയായിരുന്നുവന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം 20ന് ദുബായില്‍ നിന്നെത്തിയ ആമിന കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വയനാട് കല്‍പ്പറ്റ സ്വദേശിയാണ്. ഇവരുടെ ഭര്‍ത്താവിന്റെ കൊവിഡ് -19 പരിശോധന ഫലം നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് -19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5 ആയി.