തിരുവനന്തപുരം: ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ഈദുല്‍ ഫിതര് (ചെറിയ പെരുന്നാള്‍) ആശംസകള്‍ നേര്‍ന്നു. മാസപ്പിറവി കണ്ടാല്‍ പെരുന്നാളിന് ഭക്ഷണമൊരുക്കേണ്ട സാധനങ്ങള്‍ രാത്രി വാങ്ങുന്ന ശീലമുണ്ട്, അത് പരിഗണിച്ച് ഇന്നും നാളെയും അവശ്യ സാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും. ഞായറാഴ്ച പെരുന്നാള്‍ ആകുകയാണെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണില്‍ ചില ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹനത്തിന്റെ മഹത്തായ സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. ഒരുമിച്ചുചേര്‍ന്ന് പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കുക എന്നത് വലിയ പുണ്യ കര്‍മ്മമായാണ് കണക്കാക്കുന്നത്. ഇത്തവണ നമസ്ക്കാരം വീടുകളിലാണ് നടക്കുക. സാമൂഹ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമോര് തീരുമാനം കൈകൊണ്ടത് എന്നും മുഖ്യമന്ത്രി പറഞു.