കേരളത്തിലെത്തിയ 7 പേർക്ക് കൂടി കോവിഡ് ലക്ഷണങ്ങൾ

 കേരളത്തിൽ മടങ്ങിയെത്തിയ 7 പേർക്ക് കൂടി കോവിഡ് ലക്ഷണങ്ങൾ. ഇവരിൽ 6 പേർ ​ഗൾഫിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്. മസ്കറ്റിൽ നിന്ന് എത്തിയ 4 പേരെ മഞ്ചേരി മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മലപ്പുറം ജില്ലക്കാരാണ്. മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുളള 4 പേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും രണ്ട് പേരെ മഞ്ചേരി മെ‍ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ 2 പേരെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. ഇവർ രണ്ട് പേരും തിരുവനന്തപുരം സ്വദേശികളാണ്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയ കോട്ടയം സ്വദേശിയെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലയിൽ 35 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 11 ദിവസത്തിനിടെയാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിഭാ​ഗവും ​ഗൾഫിൽ നിന്ന് എത്തിയവരാണ്. ആകെ 57 പേർക്കാണ് ജില്ലയിൽ‌ രോ​ഗം സ്ഥിരീകരിച്ചത്. 21 പേർക്ക് രോ​ഗം ഭേദമായി. ജില്ലയിൽ ഇന്നലെയും ഇന്നുമായി 701 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. 8967 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഓരോ ദിവസം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More