കൊവിഡ് ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂർ ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച കദീജ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം. രാവിലെ 7 മണയോടെ ചാവക്കാട് താലൂക്ക് ആശുത്രിയിൽ നിന്ന് മൃതദേഹം ശ്മശാനത്തിൽ എത്തിച്ചു. ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം 5 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഇവർ സുരക്ഷാമാനദണ്ഡ പ്രകാരമുള്ള പിപിഇ കിറ്റ് ധരിച്ചിരുന്നു. അടുത്ത ബന്ധുക്കൾ ദൂരെ മാറിനിന്ന് ചടങ്ങിന് സാക്ഷികളായി. കൊവിഡ് ബാധിച്ച് കദീജ കുട്ടി ഇന്നലെ വൈകീട്ടാണ് മരിച്ചത്.

മഹാരാഷ്ട്രയിൽ നിന്ന് ബന്ധുക്കളോടൊപ്പം 4 ദിവസം മുമ്പാണ് കാർ മാർ​ഗം ഇവർ കേരളത്തിൽ എത്തിയത്. ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന മകൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ പാലക്കാട് നിരീക്ഷണത്തിലാണ്. കദീജ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More