ഇനി മാഹി പഴയ മാഹി അല്ല

 മാഹിയിൽ കേരളക്കാർക്ക് മദ്യം നൽകില്ല. മാഹി സ്വദേശികൾക്ക് മാത്രം മദ്യം നൽകിയാൽ മതിയെന്ന് പോണ്ടിച്ചേരി സർക്കാർ ഉത്തരവ് ഇറക്കി. തിരിച്ചറിയിൽ കാർ‍‍ഡ് പരിശോധിച്ച് പോണ്ടിച്ചേരി സ്വദേശിയെന്ന് ഉറപ്പുവരുത്തിയ ശേഷംമാത്രമെ മദ്യം മാഹിയിൽ നിന്ന് ഇനിമുതൽ ലഭിക്കൂ. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് ഭീഷണി ഒഴിഞ്ഞാലും ഇത് തുടരാൻ സാധ്യതയുണ്ട്. മദ്യത്തിന്റെ വിലകൂട്ടുന്നതിനെ കുറിച്ചും പോണ്ടിച്ചേരി സർക്കാർ ആലോചിക്കുന്നുണ്ട്.

പോണ്ടിച്ചേരി ന​ഗരത്തിൽ കൂടുതൽ ഹോട്ട് സ്പോട്ടുകളുള്ള പശ്ചാത്തലത്തിലാണ് സർക്കാറിന്റെ പുതിയ തീരുമാനം.  പ്രതിദിനം 50 ലക്ഷത്തോളം രൂപയുടെ മദ്യ വിൽപനയാണ് മാഹിയിൽ നടക്കുന്നത്. ഭൂരിഭാ​ഗം ആവശ്യക്കാരും കേരളത്തിൽ നിന്ന് എത്തുന്നവരാണ്. ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ 60 ഓളം മദ്യ കടകളാണുള്ളത്. ഈ ആഴ്ച അവസാനത്തോടെ മാഹിയിൽ മദ്യ കടകൾ തുറന്നേക്കും 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More