ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 160 പേര് മരണപ്പെട്ടൂ. ഇന്നലെ രാജ്യത്ത് 170 പേരും ഞായറാഴ്ച 468 പേരും ശനിയാഴ്ച 384 പേരും വെള്ളിയാഴ്ച 428 പേരുമാണ് മരണപ്പെട്ടത്. അതായത് കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഏകദേശം 400 ആണ് എന്ന് പറയാം. കഴിഞ്ഞ രണ്ടു ദിവസമായി ഇതില്‍ നിന്ന് കുത്തനെയുണ്ടായ കുറവ് ആശ്വാസം പകരുന്നതാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 34,796 ആയി.കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,711പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇന്നലെയത് 3,534 ഉം ഞായറാഴ്ച 3,450 ഉം ശനിയാഴ്ച 3,560 ഉം ആയിരുന്നു. കഴിഞ്ഞ 4 ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രോഗീ വര്‍ദ്ധനവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,46,406 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.