വയനാട്ടിൽ വെള്ളമുണ്ട പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് കണ്ടെയ്ന്മെന്റ് സോണുകളായി നിശ്ചയിച്ച പട്ടികയില്‍ വെള്ളമുണ്ടയെ ഉൾപ്പെടുത്തിയിരുന്നത്. തിരുനെല്ലി പഞ്ചായത്ത്, മാനന്തവാടി മുനിസിപ്പാലിറ്റി, എടവക ഗ്രാമപഞ്ചായത്തുകളില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളമുണ്ടയെ കണ്ടെയ്ന്മെന്റ് സോണായി നിശ്ചയിച്ചിരുന്നത്.
ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ മാനന്തവാടി നഗരസഭ, തിരിനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളാണ്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനി, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10, 11, 13, 14, 15, 16, 17, 18 വാര്‍ഡുകളും തച്ചംമ്പത്ത് കോളനിയും തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്, നെന്മേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി നിശ്ചയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.