ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 468 പേര് മരണപ്പെട്ടൂ. ഇന്നലെ രാജ്യത്ത് 384 പേരും വെള്ളിയാഴ്ച 428 പേരുമാണ് മരണപ്പെട്ടത്. അതായത് കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഏകദേശം 400 ആണ് എന്ന് പറയാം. ഇതോടെ കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 3,44,66 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,450 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇന്നലെയത് 3,560 ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഏകദേശം ഇതേ നിരക്കില്‍ തന്നെയാണ് പുതിയ രോഗികളുടെ വര്‍ദ്ധനവ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,40,161പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.