ലോകത്ത് ഇന്ത്യൻ ടീമിന് പിന്തുണ കിട്ടാത്ത ഒരേയൊരു രാജ്യം ബംഗ്ലാദേശ്: രോഹിത്

ലോകത്ത് എവിടെ ക്രിക്കറ്റ് കളിക്കാന്‍ പോയാലും ആതിഥേയ രാജ്യത്ത് നിന്നും ഒട്ടും പിന്തുണ ലഭിക്കാത്ത ഒരേയൊരു ഒരു സ്ഥലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ. അത് പാക്കിസ്ഥാനായിരിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട, ഇന്ത്യയെപ്പോലെ തന്നെ സ്വന്തം ടീമിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആരാധകരുള്ള ആ രാജ്യം ബംഗ്ലാദേശ് ആണെന്ന് രോഹിത് പറയുന്നു.

ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാലുമായി ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. 'ക്രിക്കറ്റിനെ വൈകാരിക തലത്തിൽക്കൂടി കാണുന്ന ആരാധകരുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും. അതുകൊണ്ടുതന്നെ നമ്മൾ കളിയിൽ വരുത്തുന്ന പിഴവുകൾ കടുത്ത വിമർശനങ്ങൾക്ക് കാരണമാകും. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് വിമർശനങ്ങൾ വരും. ഇന്ത്യയുടെ അതേ അവസ്ഥയാണ് ബംഗ്ലാദേശിലുമെന്ന് എനിക്കറിയാം. ബംഗ്ലാദേശിൽ ഞങ്ങൾ കളിക്കാനിറങ്ങുമ്പോൾ ആരാധകരുടെ പ്രതികരണം അവിശ്വസനീയമാണ്. എല്ലാവരും ബംഗ്ലാദേശിനായി ആർത്തുവിളിക്കും. ലോകത്ത് ഇന്ത്യൻ ടീമിന് ഒട്ടും പിന്തുണ കിട്ടാത്ത ഒരു സ്ഥലമുണ്ടെങ്കിൽ അത് ബംഗ്ലാദേശായിരിക്കും' - എന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. 

Contact the author

Sports Desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More