രോഗികള്‍ കൂടിയാല്‍ ഒന്നും ചെയ്യാനാവില്ല, മൂന്നാം ഘട്ടം ജാഗ്രത കൂട്ടണം

തിരുവനന്തപുരം: പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും അധികമായി നാട്ടിലെക്കെത്തുന്ന ഈ മൂന്നാം ഘട്ടത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.  എത്ര വിദഗ്ദരായ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടായാലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഒന്നും ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ സംഭവിച്ചത്. അതാണ്‌. അസുഖമുള്ളവരോട് വീട്ടിലിരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. പലരും വീട്ടിലിരുന്ന് ശ്വാസം മുട്ടി മരിച്ചു.അത്തരമൊരു സ്ഥിതി ഇവിടെ വരാതിരിക്കണമെങ്കില്‍ എല്ലാവരും രോഗവ്യാപനത്തിന്റെ ഈ മൂന്നാം ഘട്ടത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി ശൈലജ പറഞ്ഞു.

മുംബൈ, ചെന്നൈ നഗരങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അത്തരം സ്ഥലങ്ങളില്‍ ആളുകളെ ഒറ്റയടിക്ക് നാട്ടിലെത്തിച്ചാല്‍ അവസ്ഥ ഗുരുതരമാകും. അത്തരമൊരു ഗുരുതരാവസ്ഥ ഉണ്ടാവാതിരിക്കാനാണ് നാം കൂട്ടായി പരിശ്രമിക്കേണ്ടത്. പ്രവാസികള്‍ കൂട്ടമായി നാട്ടിലെത്തുന്നതും അപകടകരമാണ്. അതുകൊണ്ടാണ് നാം മുന്‍ഗണനാ ക്രമത്തില്‍ ഏറ്റവും അത്യാവശ്യമുള്ളവരെ നോക്കി നാട്ടിലെത്തിക്കുന്നത്. അല്ലാതെ എല്ലാവരെയും മുന്കരുതലില്ലാതെ ഒറ്റയടിക്ക് ഇങ്ങോട്ട് കൊണ്ടുവന്നാല്‍ സ്ഥിതിഗതികള്‍ വഷളാകും. അങ്ങനെ എന്തെങ്കിലുമാകട്ടെ എന്ന നിലയില്‍ കാര്യങ്ങള്‍ കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More