'പഴയ സിംഹം പുതിയ പേരിൽ'; മോദിയുടെ ആത്മ നിർഭർ ഇന്ത്യയെ പരിഹസിച്ച് ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പര്യാപ്ത ഇന്ത്യ അഥവാ 'ആത്മനിർഭർ ഇന്ത്യ' ആശയത്തെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു. 

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 'ഒരുപാട് സ്വപ്‌നങ്ങളും വീണ്ടും വില്‍ക്കുന്നു… മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ ആത്മ നിർഭർ ഇന്ത്യയായി, പുതിയതായി എന്തെങ്കിലും ഉണ്ടോ?’ എന്നാണ് തരൂര്‍ ചോദിക്കുന്നത്. കൂടാതെ, നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും നേരത്തെ രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 11 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More