10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

ന്യൂയോര്‍ക്ക്: 10 വര്‍ഷം തടവുശിക്ഷ വിധിച്ചശേഷം പ്രതിയുടെ വിവാഹം നടത്തിക്കൊടുത്ത് ജഡ്ജി. ന്യൂയോര്‍ക്കിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ ആന്റണി സാന്റിയാഗോ എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ച അതേ ജഡ്ജി തന്നെ വിവാഹവും നടത്തിക്കൊടുത്തത്. 10 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചതിന് തൊട്ടുപിന്നാലെ കാമുകി വിക്ടോറിയയെയാണ് സാന്റിയാഗോ വിവാഹം കഴിച്ചത്. പ്രതിയെ ജയിലിലേക്ക് അയക്കുന്നതിന് തൊട്ടുമുന്‍പ് കോടതിക്കുളളില്‍ വെച്ചുതന്നെ ജഡ്ജി ഇരുവരെയും ഭാര്യാഭര്‍ത്താക്കന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. 

ഒഹായോ സ്വദേശിയായ സാന്റിയാഗോ വീടാക്രമണക്കേസിലെ പ്രതിയാണ്. 2022-ല്‍ നോര്‍ത്ത് സിറാക്കൂസിലെ ഒരു വീട്ടിലേക്ക് അതിക്രമിച്ചുകയറിയെന്നതാണ് സാന്റിയാഗോക്കെതിരായ കേസ്. കാര്‍ വില്‍ക്കാനായാണ് ആദ്യം സാന്റിയാഗോ സിറാക്കൂസിലെ വീട്ടിലെത്തിയത്. അവിടെ എത്തിയപ്പോള്‍ വീടിനകത്ത് വലിയ അളവില്‍ കഞ്ചാവ് കണ്ടു. ഇയാള്‍ അത് സുഹൃത്തുക്കളോട് പറയുകയും മൂവരും ചേര്‍ന്ന് വീട് കൊളളയടിക്കാന്‍ പദ്ധതിയിടുകയുമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

2022 ജൂണ്‍ ഏഴിന് ഇവര്‍ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തി. ഈ സമയം ഒരു പുരുഷനും സ്ത്രീയും നാല് കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അവരെ പ്രതികള്‍ ആക്രമിച്ചുവെന്നും പരാതിയുണ്ട്. സാന്റിയാഗോ സ്ഥിരം കുറ്റവാളിയാണെന്നും ഇതിനു മുന്‍പ് നാലുതവണ ശിക്ഷിക്കപ്പെട്ടയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More