'കണ്‍മണി അന്‍പോട്' അനുവാദമില്ലാതെ ഉപയോഗിച്ചു; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജ

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ 'കണ്മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അദ്ദേഹം. തന്‍റെ അനുവാദം വാങ്ങാതെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകള്‍ സിനിമയില്‍ ഈ ഗാനം ഉപയോഗിച്ചിരിക്കുന്നതെന്നും  അതുകൊണ്ട് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 

പകര്‍പ്പവകാശ നിയമം ലംഘിച്ചതിനാല്‍ 15 ദിവസത്തിനകം നഷ്ട പരിഹാരം നല്‍കണമെന്നാണ് ആവശ്യം. പറവ ഫിലിംസിന്‍റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ സൗബിൻ ഷാഹി‍ർ, ബാബു ഷാഹി‍ർ, ഷോൺ ആന്റണി എന്നിവരാണ്. നോട്ടീസില്‍ ഒന്നുകില്‍ ഗാനം ഒഴിവാക്കണം അല്ലെങ്കില്‍ അനുമതി തേടണമെന്ന് വ്യക്തമാക്കുന്നു. 

1991-ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ നായകനായ 'ഗുണ' ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമിട്ട ഗാനമാണ് 'കണ്‍മണി അന്‍പോട് കാതലന്‍'. മഞ്ഞുമ്മല്‍ ബോയ്സില്‍ സിനിമയിലെ ചില പ്രധാന രംഗങ്ങളിൽ ഈ ഗാനവും ഉപയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

കഴിഞ്ഞ ദിവസം പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് മറ്റൊരു കേസില്‍ ഇളയരാജക്കെതിരെ കോടതി വിധി വന്നിരുന്നു. ഒരു ഗാനം അത് ഈണമിട്ട വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Contact the author

Entertainment Desk

Recent Posts

Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Music

ഒരു നിമിഷം മണിച്ചിത്രത്താഴിന് സംഗീതമൊരുക്കാന്‍ കഴിയില്ലെന്ന് പേടിച്ച എം ജി

More
More
Entertainment Desk 11 months ago
Music

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

More
More
Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

More
More
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

More
More