രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

കൊച്ചി: രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എഐസിഎഫ്). രാജ്യത്തെ എല്ലാ വീടുകളിലും ചെസ് എത്തിക്കുകയാണ് ലക്ഷ്യം. 'വീടുവീടാന്തരം ചെസ്, എല്ലാ വീട്ടിലും ചെസ്' എന്നാണ് എഐസിഎഫിന്റെ ആശയം. കൂടാതെ കളിക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും, ദേശീയ തലത്തില്‍ എഐസിഎഫ് പ്രോ, എഐസിഎഫ് പോപ്പുലര്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കാനും അക്കാദമി തീരുമാനിച്ചു. അക്കാദമിയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രസിഡന്റ്‌ നിതിന്‍ നാരംഗ് ആണ് പ്രഖ്യാപനം നടത്തിയത്. 

അക്കാദമിയുടെ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ തന്നെ നടപ്പിലാക്കാനാണ് തീരുമാനം. കളിക്കാര്‍ക്കും പരിശീലകര്‍ക്കും പിന്തുണ നല്‍കാനായി പ്രത്യേക ചെസ് ഡെവലപ്‌മെന്റ് ഫണ്ട്, സംസ്ഥാനതല- ജില്ലാതല അസോസിയേഷനുകള്‍ക്ക് പ്രത്യേക ഫണ്ട്‌, മുന്‍നിര താരങ്ങള്‍ക്കായി നാഷണല്‍ ചെസ് ആരിന (എന്‍സിഎ) ഇന്ത്യന്‍ കളിക്കാരെ റേറ്റ് ചെയ്യാനായി പ്രത്യേക റേറ്റിംഗ് സിസ്റ്റം (എഐസിഎഫ്) എന്നിവയാണ് എഐസിഎഫിന്റെ പദ്ധതികള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പദ്ധതികളിലൂടെ തുടക്കക്കാരായ കളിക്കാരെ കണ്ടെത്തി വേണ്ട പരിശീലനവും പ്രോത്സാഹനവും കൊടുത്ത് രാജ്യാന്തരതലത്തിലെത്തിക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ചെസ് കളിക്കാന്‍ പ്രോത്സാഹനം നല്‍കും. കളിയില്‍ സ്ത്രീ പ്രാധാന്യം കൊണ്ടുവരാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. കൂടാതെ കളിക്കാരുടെ പ്രകടനത്തിനനുസരിച്ച് വാര്‍ഷിക വേതനം നല്‍കാനും തീരുമാനമുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ ചെസുമായി ബന്ധപ്പെട്ടുള്ള കണ്ടന്‍റുകള്‍ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ചെസ് ഉള്‍പ്പെടുത്തുക, കഴിവുള്ള താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുക, ചെസ് പരിശീലന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ്  എഐസിഎഫ് നിലവിൽ പ്രാധാന്യം നൽകുന്നത്.  

Contact the author

Sports Desk

Recent Posts

Sports Desk 1 week ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 1 week ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 9 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 11 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 11 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More