നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

ഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. ദോഹ ഡയമണ്ട് ലീഗിന്‍റെ പുതിയ സീസണ്‍ നാളെ തുടങ്ങും. 2022-2023-ല്‍ നഷ്മായ കിരീടം തിരിച്ചെടുക്കുകയാണ് നീരജിന്‍റെ ലക്ഷ്യം. തുടര്‍ന്ന് ഒഡീഷയില്‍ നടക്കാനിരിക്കുന്ന ഫെഡറേഷൻ കപ്പിലും ജൂലൈയില്‍ പാരിസില്‍ വെച്ച് നടക്കുന്ന ഒളിമ്പിക്സിലും താരം പങ്കെടുക്കും. 

നീരജ് ചോപ്രയെ കൂടാതെ ഇന്ത്യയെ പ്രതിനിധീകരിച്ച് കിഷോര്‍ ജെന, ഡിപി മനു തുടങ്ങിയവര്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കും. 2023-ലെ ദോഹ ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായിരുന്നു നീരജ്. അന്ന് നിസാര അകലത്തിലായിരുന്നു നീരജിന് മത്സരത്തില്‍ ഡയമണ്ട് നഷ്ടമായത്. 2021 ടോക്കിയോയില്‍ വെച്ച് ഓഗസ്റ്റ്‌ നാലിന് 87.58 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞായിരുന്നു നീരജ് ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2021 ടോക്കിയോ ഒളിമ്പിക്സിന് ശേഷം 2022-ല്‍ ഒറീഗോൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും, 2023-ലേത്‌ സ്വര്‍ണ്ണവുമാക്കാന്‍ സാധിച്ചു. ശേഷം സൂറിച്ചിയിലെ ഡയമണ്ട് ലീഗില്‍ വെള്ളിയും നേടി. വരാനിരിക്കുന്ന പാരിസ് ഒളിമ്പിക്സില്‍ ജേതാവാകുന്നതിനേക്കാള്‍ തന്‍റെ സ്വപ്ന ദൂരമായ 90 മീറ്റര്‍ മറികടക്കുകയാണ് ലക്ഷ്യമെന്ന് നീരജ് പറഞ്ഞു.

Contact the author

Sports Desk

Recent Posts

Sports Desk 1 week ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 1 week ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 9 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 11 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 11 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More