സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

കോഴിക്കോട്: വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. വ്യാജ പ്രചാരണങ്ങളിലൂടെ യുഡിഎഫ് വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. ഷാഫി പറമ്പിലിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നാണ് കെ കെ ശൈലജയുടെ ആരോപണം.  

യുഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. തന്റെ ഫോട്ടോകള്‍ മോർഫ് ചെയ്തു, ചില സംഭാഷണങ്ങൾ എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തി, ചില മതപണ്ഡിതരുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിച്ചു എന്നിവയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ  ആരോപണം.  മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കലക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു 

'എന്റെ വടകര കെഎൽ 18' എന്ന പേജിലാണ് മോർഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചത്‌. കൊറോണ പ്രളയ കാലത്ത് ആരോഗ്യ മന്ത്രി എന്ന നിലയില്‍ എന്‍റെ സേവനങ്ങള്‍ക്ക് ലഭിച്ച പിന്തുണയും സ്നേഹവും ഇല്ലാതാക്കാനാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. പാനൂര്‍ ബോംബ്‌ സ്ഫോടന കേസിലെ പ്രതിയുമായി നില്‍ക്കുന്ന വ്യാജ ഫോട്ടോ നിര്‍മ്മിച്ചു. ഒരു സെമിനാറിലെ ചോദ്യചിഹ്നം ഒഴിവാക്കി മുഹമ്മദ് നബിക്കെതിരെ പ്രസംഗിച്ചതായി വരുത്തി തീര്‍ത്തു. ഒടുവില്‍ കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ ലെറ്റർ പാഡ് ഉപയോഗിച്ച് ഇത് ടീച്ചറമ്മ അല്ല ബോംബ് അമ്മയാണ് എന്ന കുറിപ്പ് പ്രചരിപ്പിച്ചുവെന്നും കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 23 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More