സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

ഡല്‍ഹി: സിവില്‍ സര്‍വ്വീസ് 2023 ഫലം പ്രഖ്യാപിച്ചു. ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ത്ഥിന്റെ നാലാം സിവില്‍ സര്‍വ്വീസ് നേട്ടമാണിത്. 2022-ല്‍ 121-ാം റാങ്കാണ് സിദ്ധാര്‍ത്ഥ് നേടിയത്. നിലവില്‍ ഐപിഎസ് പരിശീലനത്തിലാണ്. ആദ്യ റാങ്കുകളില്‍ നിരവധി മലയാളികള്‍ ഇടംനേടിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു 

വിഷ്ണു ശശികുമാര്‍ (31-ാം റാങ്ക്), അര്‍ച്ചന പിപി (40-ാം റാങ്ക്), രമ്യാ ആര്‍ (45-ാം റാങ്ക്), ബിന്‍ ജോ പി ജോസ് (59-ാം റാങ്ക്), ആനി ജോര്‍ജ്ജ് (93-ാം റാങ്ക്), ജി ഹരിശങ്കര്‍ (107-ാം റാങ്ക്), ഫെബിന്‍ ജോസ് തോമസ് (133-ാം റാങ്ക്), വിനീത് ലോഹിതാക്ഷന്‍ (169-ാം റാങ്ക്), മഞ്ചുഷ ബി ജോര്‍ജ്ജ് (195-ാം റാങ്ക്), അനുഷ പിളള (202-ാം റാങ്ക്), നെവിന്‍ കുരുവിള തോമസ് (225-ാം റാങ്ക്), മഞ്ഞിമ പി (235-ാം റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍.

1105 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 2023 മെയ് മാസത്തിലായിരുന്നു പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍സ് നടന്നു. മെയിന്‍സില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More