'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

സ്വയം വിവാഹിതരാവുക എന്നത് ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന പുതിയൊരു ട്രെന്‍ഡ് ആണ്.  21–ാം നൂറ്റാണ്ടിലുണ്ടായിട്ടുള്ള ഏറ്റവുംവലിയ സാമൂഹിക മാറ്റങ്ങളില്‍ ഒന്ന് എന്നുവേണമെങ്കിലും അതിനെ വിശേഷിപ്പിക്കാം. ഇന്ത്യയില്‍ മാസങ്ങള്‍ക്കു മുന്‍പ് ക്ഷമ ബിന്ദു എന്ന 24കാരി സ്വയം വിവാഹം കഴിച്ചതോടെയാണ് 'സോളോഗമി' വാര്‍ത്തകളില്‍ നിറയുന്നത്. "എനിക്ക് വധുവാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഭാര്യയാകാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ഞാന്‍ എന്നെ തന്നെ വിവാഹം കഴിക്കുകയാണ്" എന്ന അവരുടെ പ്രസ്താവന രാജ്യത്തെ മത പുരോഹിതരേയും സദാചാരവാദികളെയും ആകെ മത്തുപിടിപ്പിച്ചു. ഇന്ത്യയിലിത് നിയമപരമല്ലെന്ന വാദവുമായി ചിലര്‍വന്നു. അവരുടെ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മത പുരോഹിതന്‍ വിസമ്മതിച്ചു. തീവ്ര മത സംഘടനകള്‍ ക്ഷമയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാനും അവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. എന്നിട്ടും പിന്‍വാങ്ങാതെ നിലവിലുള്ള വ്യവസ്ഥികളെ തച്ചുടച്ച് അവള്‍ സ്വയം വിവാഹിതയായി. 

വയസ് എത്രയായി...? കല്യാണം കഴിക്കേണ്ടെ...? ഒരു കുഞ്ഞിക്കാലു കാണേണ്ടേ...? തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടുമടുത്ത ഒരു തലമുറയാണ് സോളോഗമിയിലൂടെ ഈ പുരാതന കപട സദാചാര പ്രഹസനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. മറ്റൊരാള്‍ നമ്മെ നിയന്ത്രിക്കാനില്ലെങ്കില്‍ അടുത്തത് എന്ത് വേണമെന്ന് നമുക്ക് തീരുമാനിക്കാം.  ഈ സ്വാതന്ത്ര്യമാണ് ഇത്തരം വിവാഹങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വതന്ത്രമായി ജീവിക്കണമെന്ന തോന്നലിനെയാണ് 'സോളോഗമി' എന്നു പറയുന്നത്.  അതിനെ പ്രൊമോട്ട് ചെയ്യാന്‍ 'Marry Yoursel' എന്ന ഒരു സംഘടനതന്നെയുണ്ട്. 

യുഎസിലെ ഡെന്റൽ ഹൈജീനിസ്റ്റായ ലിന്‍ഡ ബേക്കര്‍ എന്ന യുവതിയാണ് ലോകത്താദ്യമായി സോളോഗമി വിവാഹംചെയ്തത്. 1993ലാണ് സംഭവം. 75ഓളം കൂട്ടുകാര്‍ ലിന്‍ഡയുടെ വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ സോളോഗമിയിലെ ആത്മസംതൃപ്തി മനസിലാക്കുന്നവരുടെ എണ്ണം കൂടി. അതൊരു ട്രെന്‍ഡ് ആയി മാറാന്‍ തുടങ്ങി. പ്രശസ്ത ബാസ്ക്കറ്റ്ബോള്‍ താരം ഡെന്നിസ് റോഡ്മാന്‍ സ്വയം വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെ സംഭവം കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഈ ട്രെന്‍ഡ് പരീക്ഷിച്ച് ടിവി സീരിസും, പ്രസിദ്ധീകരണങ്ങളും പുറത്തുവന്നു. വിക്ടോറിയ സീക്രട്ട് മോഡല്‍ അഡ്രൈന ലിമ ഇന്‍സ്റ്റഗ്രാമിലൂടെ സ്വയം വിവാഹം ചെയ്യുന്നതായി പ്രഖ്യാപിച്ചത് തരംഗമായി. പിന്നാലെ അമേരിക്കല്‍ ഗായിക ഫാന്‍റാസിയ ബാറിനോയും, പ്രശസ്ത നടി എമ വാട്സണും സ്വയം വിവാഹം ചെയ്യുന്നതായി പ്രഖ്യാപിച്ചു. അതോടെയാണ് സോളോഗമി ഒരു ആഗോള പ്രതിഭാസമായി രൂപാന്തരം പ്രാപിക്കുന്നത്.

പ്രണയം ആര്‍ക്കും ആരോടും തോന്നാം. ആണിനോടും ട്രാന്‍സ്ജന്‍ഡറുകളോടും മാത്രമല്ല അവനവനോടും പ്രണയം തോന്നാം. വിവാഹം കഴിക്കാം. അതൊക്കെ ന്യൂ നോര്‍മല്‍ ആണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
National Desk 5 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 7 months ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 8 months ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
Web Desk 8 months ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

More
More
Web Desk 8 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More