'കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കാനെന്ന് വിശദീകരണം

തൊടുപുഴ: ഇടുക്കി രൂപതയ്ക്ക് കീഴിലുളള പളളികളില്‍ വിവാദ സിനിമ 'ദി കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിച്ചു. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നും ബോധവത്കരണമായിരുന്നു ലക്ഷ്യമെന്നും ഇടുക്കി രൂപത മീഡിയാ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. വിശ്വാസോത്സവത്തിലെ പുസ്തകത്തിന്റെ വിഷയം പ്രണയമായിരുന്നു. ആക്ടിവിറ്റിക്ക് ലൗ ജിഹാദെന്ന പേരുനല്‍കിയാണ് കേരളാ സ്റ്റോറി സിനിമ ചര്‍ച്ച ചെയ്തത്. 

'പ്രണയത്തിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ലക്ഷ്യം. നമ്മുടെ കുട്ടികള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകളുണ്ടായാല്‍ പരിഹാരമാര്‍ഗം കാണണമല്ലോ. പൊതുസമൂഹം അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പക്വതയുളള കുട്ടികളെയാണ് ചിത്രം കാണിച്ചത്. ഞാനും സിനിമ കണ്ടതാണ്. മോശം സിനിമയാണെന്നോ കുട്ടികളെ കാണിക്കാന്‍ പാടില്ലാത്ത സിനിമയാണെന്നോ തോന്നിയില്ല'- സിറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രൊപ്പഗാണ്ട ചിത്രമായ കേരളാ സ്റ്റോറി അടുത്തിടെ ദൂരദര്‍ശനിലും സംപ്രേക്ഷണം ചെയ്തിരുന്നു. 'ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ' എന്നാണ് ദൂരദര്‍ശന്‍ സിനിമയെ വിശേഷിപ്പിച്ചത്. ചിത്രം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More