തിരുവനന്തപുരം: കലാമണ്ഡലത്തില്‍ ഇനി മുതല്‍ ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം നല്‍കും. ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാമര്‍ശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കലാമണ്ഡലം ഈ ചരിത്രപരമായ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത്. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും, യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ അനന്തകൃഷ്ണന് അറിയിച്ചു.
ലിംഗസമത്വം എന്ന ആശയം നിലനിര്‍ത്തുന്ന സ്ഥാപനമാണ് കലാമണ്ഡലം. അതുകൊണ്ട് തന്നെ ആണ്‍കുട്ടികള്‍ക്കും ഇനി മോഹിയാട്ടത്തിന് പ്രവേശനം അനുവദിക്കും. എന്നാലും ഭരണസമിതിയിലെ എല്ലാവരുടെയും നിലപാടുകള്‍ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. സമിതിയിലെ ഭൂരിഭാഗം പേരും ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന അഭിപ്രായം ഉള്ളവരാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജാതി അധിക്ഷേപത്തിനും വര്‍ണ്ണ വിവേചനത്തിനും ഇരയായ ആര്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ ചൊവ്വാഴ്ച നടന്നിരുന്നു. ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കുന്നതിനായി കലാമണ്ഡലത്തിന്റെ വാതിലുകള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പരിപാടിയ്ക്ക് ശേഷം ആര്‍എല്‍വി രാമകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.