'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ഡല്‍ഹി: ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും മേഖലയിലെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരിസ്ഥിതി പ്രവ‍ർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. കഴിഞ്ഞ 21 ദിവസമായി ഉപ്പും വെള്ളവും മാത്രം ഭക്ഷിച്ചായിരുന്നു സമരം. നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും ലഡാക്കിനെ സംരക്ഷിക്കാനും ജനങ്ങളുടെ രാഷ്ട്രീയ അവകാശത്തിനും വേണ്ടിയുള്ള തന്‍റെ പോരാട്ടം മറ്റ് മാർഗങ്ങളിലൂടെ തുടരുമെന്ന് സോനം വാങ്ചുക് വ്യക്തമാക്കി.

ലഡാക്കിന്റെ നാനാഭാഗങ്ങളില്‍ നിന്നും കടുത്ത തണുപ്പിനെ അവഗണിച്ച് സമരത്തിന് പിന്തുണ അറിയിച്ച് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. വാങ്ചുക്കിന്റെ സമരം അവസാനിച്ചെങ്കിലും ഇതേ ആവശ്യവുമായി നിരാഹാര സമരം തുടങ്ങുകയാണെന്ന് അവിടെ എത്തിയ വനിതകളുടെ  സംഘം അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന നടന്‍ പ്രകാശ്‌ രാജ് കഴിഞ്ഞ ദിവസം വാങ്ചുക്കിന് പിന്തുണയുമായി എത്തിയിരുന്നു. സര്‍ക്കാര്‍ തന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഒന്നിച്ച് നിന്ന് പോരാടണമെന്ന് പ്രകാശ് രാജ് പറഞ്ഞു. തന്‍റെ ജന്മ ദിനം  രാജ്യത്തിന്‌ വേണ്ടി പോരാടുന്നവര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലോകസഭ തെരഞ്ഞെടുപ്പ് മുതല്‍ ലഡാക്കിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇന്ന് വരെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. 

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More