യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

ജെറുസലേം: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. അമേരിക്ക വിട്ടുനിന്നതോടെയാണ് ഗാസയില്‍ വെടിനിര്‍ത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കിയത്. 15 അംഗ രക്ഷാസമിതിയില്‍ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. നേരത്തെ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്ത യുഎസ് ഇത്തവണ അതിന് മുതിര്‍ന്നില്ല. പകരം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

വ്രതമാസമായ റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. നീണ്ടതും സ്ഥിരവുമായ വെടിനിര്‍ത്തലിലേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നയിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു. അല്‍ജീരിയയുടെ നേതൃത്വത്തില്‍ 10 രാജ്യങ്ങള്‍ ചേര്‍ന്നാണ് പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയതോടെയാണ് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ മുപ്പത്തിരണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഏറെയും. 74,694 പേര്‍ക്ക് പരിക്കേറ്റു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More