റിയാദ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ അനിമേഷന്‍ സിനിമകളിലൊന്നായ ‘ഡ്രാഗൺ ബാളി’ന്റെ വിസ്മയ ലോകം തുറക്കാനൊരുങ്ങി ‘ഡ്രാഗൺ ബോൾ’ തീം പാർക്ക്. റിയാദിലെ ഖിദ്ദിയയിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ഡ്രാഗൺ ബാൾ തീം പാര്‍ക്കാണിത്. ഖിദ്ദിയ നിക്ഷേപകമ്പനി ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ലക്ഷത്തിലധികം ചതുരശ്ര മീറ്ററില്‍ വിനോദം, കായികം, സംസ്കാരം എന്നിവയ്ക്കായി വിപുലമായാണ് ഈ ഡ്രാഗൺ ബാൾ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
പാര്‍ക്കിലെ മുപ്പതിലധികം റൈഡുകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ വിസ്മയ ലോകത്തെത്തിക്കും. പാര്‍ക്കില്‍ ഡ്രാഗൺ ബാൾ സീരീസിലെ പ്രധാന സംഭവങ്ങളും കഥാപാത്രങ്ങളും കാണാം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ 'കാമിസ് ഹൗസ്', 'ദ ക്യാപ്സ്യൂൾ കമ്പനി','പ്ലാനറ്റ് ബീറസ്' എന്നിവരെ ജീവനോടെ കാണുന്ന അനുഭവമായിരിക്കും ഇവിടെയെത്തുന്നവർക്ക്. അതോടൊപ്പം 'സണ്‍ ഗോക്കു' എന്ന കഥാപാത്രത്തിന്റെ ബാല്യകാല സാഹസികതകൾ മുതൽ ഗാലക്സികൾ തമ്മിലുള്ള ഐതിഹാസിക ഏറ്റുമുട്ടലുകള്‍ വരെ ഉണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇത് കൂടാതെ സന്ദര്‍ശകര്‍ക്കായി തീം ഹോട്ടലുകളും, വിദേശ ഡൈനിങ് അനുഭവങ്ങളും ഒരുക്കും. ചിത്രത്തിലെ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ജീവനോടെ കാണികളുടെ മുന്നിലെത്തിക്കാന്‍ യഥാർഥ ഡ്രാഗൺ ബാൾ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളുമായ ടോയ് ആനിമേഷനാണ് പാർക്ക് ഒരുക്കുന്നത്.