മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

മോസ്കോ: റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോയില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന പരിപാടിയില്‍ 5 അക്രമികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. വെടിവെപ്പിന് പിന്നാലെ ഹാളില്‍ 2 തവണയായി സ്ഫോടനവുമുണ്ടായി. തുടര്‍ന്ന് തീപിടിത്തമുണ്ടായതോടെ ഹാളിന്റെ മേൽക്കൂര ഇടിഞ്ഞു വീണപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചിലര്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരുടെ വസ്ത്രം ധരിച്ചെത്തിയ അക്രമികളില്‍ ഒരാളെ പിടികൂടി എന്നും  റിപ്പോര്‍ട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആയുധധാരികളായ അക്രമികള്‍ ഹാളില്‍ കടക്കുന്നതിന്റെയും വെടിവെപ്പ് നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആകെ 6,200 പേരാണ് ഹാളില്‍ ഉണ്ടായിരുന്നത്. സ്ഫോടനം നടന്ന പ്രദേശം റഷ്യന്‍ സേനയുടെ സുരക്ഷയിലാണ്.  വിമാനതാവളങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചു. സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ മോസ്കോ ഗവര്‍ണ്ണര്‍ ഉത്തരവിട്ടു. വാരാന്ത്യത്തിൽ നടക്കാനിരുന്ന മറ്റ് പരിപാടികള്‍ റദ്ദാക്കാനും ആവശ്യപ്പെട്ടു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More