നാരീശക്തിയെന്ന് പറഞ്ഞാൽ പോരാ പ്രവർത്തിച്ച് കാണിക്കണം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ഗുസ്തി താരങ്ങൾ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങള്‍. പ്രധാനമന്ത്രി നാരീശക്തിയെന്ന് പറഞ്ഞ് നടന്നാല്‍ മാത്രം പോരെന്നും പ്രവര്‍ത്തിച്ചുകാണിക്കണമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെപ്പോലുളളവരെ കായിക രംഗത്തുനിന്ന് പുറത്താക്കി നാരീശക്തി മുദ്രാവാക്യം പ്രവര്‍ത്തിച്ചുകാണിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധികാരങ്ങള്‍ തിരിച്ചുനല്‍കിയതിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ പ്രതികരണം. 

'വനിതാ ഗുസ്തി താരങ്ങളെ ചൂഷണം ചെയ്ത ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെ വീണ്ടും കായികരംഗത്തേക്ക് തിരിച്ചെടുത്തിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. മോദി എത്രത്തോളം രാജ്യത്തെ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് ആ നടപടിയിലൂടെ കാണട്ടെ'-ഏഷ്യന്‍ ഗെയിംസ് ജേതാവായ വിനേഷ് ഫോഗട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബ്രിജ് ഭൂഷണ്‍ സിംഗിനും സഞ്ജയ് സിംഗിനും സസ്‌പെന്‍ഷന്‍ നല്‍കിയത് വെറും ഷോ മാത്രമാണെന്ന് അന്നേ മനസിലായിരുന്നെന്നും അവരെ പിന്നീട് അതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തപ്പോള്‍ സംശയം ശരിയാണെന്ന് തെളിഞ്ഞെന്നും സാക്ഷി മാലിക് പറഞ്ഞു. ഫെഡറേഷന്‍ ഭാരവാഹികള്‍ നിയമത്തിന് അതീതരാണെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More