ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് സമാപിക്കും; ഇന്ത്യാ മുന്നണി നേതാക്കള്‍ പങ്കെടുക്കും

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് സമാപിക്കും. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വൈകുന്നേരം സമാപന സമ്മേളനം നടക്കും. ഇന്ത്യാ മുന്നണി നേതാക്കളടക്കം സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ മണിഭവനില്‍ നിന്ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുല്‍ ഗാന്ധി ന്യായ് സങ്കല്‍പ്പ് പദയാത്ര നടത്തും. സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നും പ്രമുഖര്‍ പദയാത്രയില്‍ അണിചേരുമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് വിജയ് വടേറ്റിവര്‍ പറഞ്ഞു. 

പ്രതിപക്ഷ നേതൃനിരയുടെ ശക്തിപ്രകടനമായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം മാറുമെന്നാണ് വിലയിരുത്തല്‍. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്  വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സി പി ഐ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളള, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജനുവരി 14-ന് മണിപ്പൂരില്‍ നിന്നും ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് മുംബൈയില്‍ പര്യടനം പൂര്‍ത്തിയാക്കുന്നത്. ഇന്നലെ താനെയിലും ധാരാവിയിലും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളുമാണ് ജാഥയില്‍ അണിനിരന്നത്. ദാദറിലെ അംബേദ്കര്‍ സ്മൃതി മണ്ഡപത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. അശോക് ഗെഹ്ലോട്ട്, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരും ചൈത്യ ഭൂമിയില്‍ എത്തി. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി. ഇന്ന് നടക്കുന്ന സമാപന സമ്മേളനവും മെഗാ റാലിയും ഇന്ത്യാ സഖ്യത്തിന്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More