ജാസി ഗിഫ്റ്റിനെ അപമാനിച്ചിട്ടില്ല; ന്യായീകരണവുമായി പ്രിന്‍സിപ്പാള്‍

കൊച്ചി:  കോളേജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ബിനുജ. സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന നിര്‍ദേശം മാത്രമാണ് നല്‍കിയതെന്നും പരിപാടിയുടെ ഭാഗമായി നേരത്തെ എടുത്ത തീരുമാനം ലംഘിക്കുന്നത് കണ്ടാണ് ഇടപെട്ടതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അവരുടെ പ്രതികരണം. 

'ക്യാംപസുകളില്‍ എക്‌സ്റ്റേണല്‍ പെര്‍ഫോമന്‍സുകള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ജാസി ഗിഫ്റ്റിന് ഉദ്ഘാടന പരിപാടിയോട് അനുബന്ധിച്ച് പാടാം. കൂടെ ആരും പാടാന്‍ പാടില്ല എന്ന് നേരത്തെ ഞാന്‍ കുട്ടികളോട് പറഞ്ഞതാണ്. ഉദ്ഘാടനത്തിനുശേഷം ആദ്യം ജാസി ഗിഫ്റ്റ് മാത്രമാണ് പാടിയത്. പിന്നീട് കൂടെ വന്ന ആളും പാടാന്‍ തുടങ്ങി. അവിടെ പൊലീസുണ്ട്, കുട്ടികള്‍ വീഡിയോ എടുക്കുന്നുണ്ട്. എനിക്ക് ടെന്‍ഷന്‍ ആയി. എന്റെ റിസ്‌കിലാണ് പരിപാടി നടത്തുന്നതെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. എനിക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഞാന്‍ സ്റ്റേജിലേക്ക് കയറി. സാറിനോട് മൈക്ക് തരാമോ എന്ന് ചോദിച്ചു. തട്ടിപ്പറിക്കുകയൊന്നും ചെയ്തിട്ടില്ല. ശേഷം മൈക്ക് വാങ്ങി കുട്ടികളോടാണ് പറഞ്ഞത്. എനിക്ക് തന്ന വാക്കു തെറ്റിച്ചെന്നും ഇനി പരിപാടി തുടരണോ എന്ന് ആലോചിക്കണമെന്നും'- പ്രിന്‍സിപ്പാള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കോളേജ് ഡേ പരിപാടിയില്‍ പാടുന്നതിനിടെ പ്രിന്‍സിപ്പാള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ചത്. ഒപ്പം പാടാനെത്തിയ ആളെ പാടാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പാല്‍ പറഞ്ഞതോടെ ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പാട്ടുകാരനൊപ്പം ആളുകള്‍ കോറസ് പാടാനെത്തുന്നത് സാധാരണമാണെന്നും അതൊന്നും നോക്കാതെ പ്രിന്‍സിപ്പാള്‍ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നെന്നും ജാസി ഗിഫ്റ്റ് പ്രതികരിച്ചിരുന്നു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More