'സീറ്റിനായി ആയാറാം ഗയാറാം കളിക്കുന്ന പാര്‍ട്ടിയല്ല ലീഗ്'; നിലപാടാണ് പ്രധാനമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സീറ്റിനുവേണ്ടി ആയാറാം ഗയാറാം കളിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയത്തില്‍ നിലപാടിനാണ് പ്രാധാന്യമെന്നും കൂടുതല്‍ സീറ്റ് നല്‍കി ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിയെടുക്കാമെന്ന് ആരും കരുതേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലീഗിന് മൂന്നിലപ്പുറം സീറ്റിന് അര്‍ഹതയുണ്ടെന്ന സിപിഎം നേതാക്കളുടെ പ്രതികരണം ലീഗിനെ എല്‍ഡിഎഫിലേക്ക് അടര്‍ത്തിയെടുക്കാനുളള നീക്കമായി കാണുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

'മുന്നണിമാറ്റം എപ്പോഴും പ്രശ്‌നത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിലാവണം. സീറ്റിന്റെ പേരില്‍ ലീഗിനെ അടര്‍ത്തിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല. മതിയായ രാഷ്ട്രീയ കാരണമില്ലാതെ, കൂടുതല്‍ സീറ്റ് കിട്ടും എന്ന് പറഞ്ഞ് ആയാറാം ഗയാറാം കളിക്കുന്ന പാര്‍ട്ടിയല്ല ലീഗ്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സിപിഎം ഇന്ത്യാ മുന്നണിയിലെ ഒരു പ്രാദേശിക പാര്‍ട്ടി മാത്രമാണെന്നും ദേശീയ തലത്തില്‍ അവര്‍ക്ക് വലിയ സ്വാധീനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിന് മതിയായ സീറ്റുകള്‍ നേടിക്കൊടുക്കുക എന്നതാണ് മതേതര- ജനാധിപത്യ ശക്തികളുടെ ആദ്യ മുന്‍ഗണനയെന്നും ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടണമെന്നത് കേരളത്തിലും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 17 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More