മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവേശത്തില്‍ ഗുണാ കേവിലിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവേശത്തില്‍ ഗുണാ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് റാണിപേട്ട് സ്വദേശികളായ എസ് വിജയ്, പി ഭരത്, പി രഞ്ജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേര്‍ക്കും 24 വയസാണ് പ്രായം. യുവാക്കള്‍ ഗുഹയിലേക്ക് ഇറങ്ങിയെന്ന് വിവരം ലഭിച്ചയുടന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗമായതോടെ കൊടൈക്കനാലിലേക്കും ഗുണാ കേവിലേക്കും സഞ്ചാരികളുടെ കുത്തൊഴുക്കാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സീസണ്‍ അല്ലാഞ്ഞിട്ടുപോലും ചിത്രം ഉണ്ടാക്കിയ സ്വാധീനത്തില്‍ നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി ഗുണാ കേവ് സന്ദര്‍ശിക്കാനായി എത്തുന്നത്. ഒരാഴ്ച്ചയ്ക്കുളളില്‍ നാല്‍പ്പതിനായിരം സഞ്ചാരികള്‍ ഗുണാ കേവിലെത്തിയതായി വനംവകുപ്പിന്റെ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് റേഞ്ച് ഓഫീസര്‍ ആര്‍ സെന്തില്‍ പറഞ്ഞു. ഫെബ്രുവരി 22-ന് തിയറ്ററുകളിലെത്തിയ ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തമിഴ്‌നാട്ടിലും കേരളത്തിലും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 2006-ല്‍ ഗുണാ കേവ് കാണാനായി കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് പോയ യുവാക്കളില്‍ ഒരാള്‍ ഗുണാ കേവില്‍ വീഴുകയും സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രമേയം.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More