ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു

തിരുവനന്തപുരം: ടിഎന്‍ പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. തൃശൂരില്‍ സിറ്റിംഗ് എംപിയായ പ്രതാപന് പകരം കെ മുരളീധരനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് നടപടി. പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കാനുളള നിര്‍ദേശം കെപിസിസി പ്രസിഡന്റ് അംഗീകരിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇതുസംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കി. കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ് എന്നിവരാണ് നിലവിലുളള കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.

സിറ്റിംഗ് എംപിമാരെല്ലാം തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിനു പിന്നാലെ ടി എന്‍ പ്രതാപന്‍ തൃശൂരില്‍ സജീവമാവുകയും ചുമരെഴുത്തുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിനിടെ അപ്രതീക്ഷിതമായാണ് വടകരയില്‍ മത്സരിക്കാനിരുന്ന കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. പാലക്കാട് എംഎല്‍എ ആയ ഷാഫി പറമ്പിലിനെ വടകരയിലും സ്ഥാനാര്‍ത്ഥിയാക്കി. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിലായിരുന്നു നടപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി പദവിയും തമ്മില്‍ ബന്ധമില്ലെന്ന് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. പാര്‍ട്ടി എന്ത് ജോലി ഏല്‍പ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താനെന്നും ചുമതലയോട് നീതി  പുലര്‍ത്തുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. തന്റെ ഒന്നാമത്തെ ചുമതല മുരളീധരന്റെ വിജയമാണെന്നും രണ്ടാമത്തേത് കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More