ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാജി. അരുണ്‍ ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. 2022 നവംബര്‍ 21-നായിരുന്നു അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. അടുത്ത ദിവസം ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. 

1985 ബാച്ച് ഐ എ എസ് ഓഫീസറാണ് അരുണ്‍ ഗോയല്‍. നേരത്തെ ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. സിവില്‍ സര്‍വ്വീസില്‍ നിന്ന് സ്വമേധയാ വിരമിച്ച ശേഷമാണ് അരുണ്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. രാജീവ് കുമാറാണ് നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചിരുന്നു. അരുണ്‍ ഗോയലിന്റെ രാജി കൂടി വരുന്നതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകള്‍ രണ്ടാകും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അരുണ്‍ ഗോയലിന്റെ രാജിയുടെ കാരണം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. തകരാന്‍ പോകുന്ന ഭരണഘടനാ സ്ഥാപനങ്ങളില്‍ അവസാനത്തേതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More